തിരുവനന്തപുരം: കേന്ദ്രമാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് കെഎസ്‌ഇബിയില്‍ നടക്കുന്നത്. യോഗ്യതയില്ലാത്തവരാണ് കെ എസ് ഇ ബിയുടെ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നത്.സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇതിനെ കുറിച്ച് കെഎസ്‌ഇബിക്കു നോട്ടിസ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അംഗീകൃത സര്‍വകലാശാല നല്‍കുന്ന എന്‍ജിനീയറിങ് ബിരുദമോ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള ഡിപ്ലോമയോ ഉണ്ടെങ്കിൽ മാത്രമേ കേന്ദ്ര വൈദ്യുതി ചട്ടപ്രകാരം വൈദ്യുത നിലയങ്ങളിലും പ്രസരണ വിതരണ വിഭാഗങ്ങളിലും എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും നിയമനം നൽകാവൂ.
എന്നാൽ ഓവര്‍സിയര്‍ തസ്തികയ്ക്കു കീഴിലുള്ളവരില്‍ 95% പേര്‍ക്കും കേന്ദ്ര വൈദ്യുതി അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്ന യോഗ്യത ഇല്ല. 70 ശതമാനവും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരില്‍ 15 ശതമാനം പേരും എന്‍ജിനീയറിങ് ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്തവരാണ് സ്ഥാനക്കയറ്റം നേടി ഉയര്‍ന്ന തസ്തികകളില്‍ എത്തിയവർ പലർക്കും ഐടിഐ യോഗ്യതയും സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠന യോഗ്യതയുമാണ് ഉള്ളത്.
കേന്ദ്ര വൈദ്യുതി അതോറിറ്റി മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ കെഎസ്‌ഇബിക്ക് ആറുമാസം സമയം അനുവദിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെ.എസ്.ഇ.ബിയിലെ സ്ഥാനക്കയറ്റം.നിശ്ചിത യോഗ്യതയുള്ള ഒട്ടേറെപ്പേര്‍ സര്‍വീസിലുള്ളപ്പോഴാണ് ഡിപ്ലോമ പോലുമില്ലാത്തവരെ ഓവര്‍സീയര്‍മാരും സബ് എന്‍ജിനീയര്‍മാരുമായി ജോലി ചെയ്യുന്നത്.ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കാനും ഉപകരണങ്ങള്‍ തകരാറിലാവാനും സാധ്യത കൂടുതലാണെന്നാണ് പരാതി.
Post Your Comments