Latest NewsIndiaNews

മതസ്പർദ്ധ ഉണ്ടാക്കാൻ ബോധപൂര്‍വം വ്യാജ പ്രചാരണം: ഗുജറാത്തിൽ യേശുവിന്റെ ചിത്രമുള്ള ചെരിപ്പ് വിൽപന പ്രചരിപ്പിച്ചവർ കുടുങ്ങും

ന്യൂഡൽഹി:ഗുജറാത്തില്‍ ക്രൈസ്തവര്‍ക്കെതിരേ ശക്തമായനീക്കം നടക്കുന്നെന്ന തരത്തിൽ മുൻപും പ്രചാരണം ശക്തമായിട്ടുണ്ട്. ഇപ്പോൾ അവസാനമായി പ്രചരിക്കുന്നത് ഗുജറാത്തില്‍ യേശുവിന്റെ ചിത്രമുള്ള ചെരിപ്പ് പുറത്തിറക്കിയെന്ന പേരിലാണ്. എന്നാൽ ഇത് വ്യാജ പ്രചാരണം ആണെന്ന് അന്വേഷണത്തിൽ വ്യക്തമായി. യേശുവിന്റേയും കന്യകാമറിയത്തിന്റെയും ചിത്രമുള്ള ചെരിപ്പുകള്‍ ഗുജറാത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നുവെന്നും ഇത്തരം നടപടി അവസാനിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്നുമാണ് സന്ദേശം പ്രചരിക്കുന്നത്.

പലരും ഫേസ്ബുക്കിലും വാട്ട്സ്‌ആപ്പിലും ട്വിറ്ററിലുമൊക്കെ ഇതു സത്യമാണെന്നു കരുതി വ്യാപകമായി ഷെയര്‍ ചെയ്തു. എന്നാൽ മതസ്പര്‍ധ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആരോ ബോധപൂര്‍വം ചെയ്തതാണ് ഇതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇത് പ്രചരിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി കഴിഞ്ഞു.കഴിഞ്ഞ ജൂലൈയില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വ്യാപകമായി പ്രചരിച്ച ചെരിപ്പുകളുടെ ചിത്രം ഗുജറാത്തിലേതാണെന്നു വെച്ചാണ് പ്രചാരണം.

മധ്യപ്രദേശില്‍ ക്രൈസ്തവ ദേവലയത്തില്‍ പോയ പെണ്‍കുട്ടിയെ ഒരുകൂട്ടം ആളുകള്‍ തെരുവിലിട്ടു മര്‍ദിച്ച്‌ അവശയാക്കിയ ശേഷം തീകൊളുത്തി കൊന്നെന്ന വ്യാജപ്രചാരണവും സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു.ലാറ്റിനമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ആളുകള്‍ പെണ്‍കുട്ടിയെ തെരുവില്‍ കത്തിച്ച സംഭവത്തിലെ വീഡിയോ ആയിരുന്നു അത്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സത്യാവസ്ഥ മനസ്സിലാക്കാത്തെ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button