ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ജി.20 ഉച്ചകോടിയില്‍ പാക്കിസ്ഥാനെ ഉന്നമിട്ട് ഇന്ത്യന്‍ പ്രാധാനമന്ത്രിയുടെ പ്രസംഗം.
ഇന്നവസാനിക്കുന്ന ജി.20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള പല ഭീകരസംഘടനകളെയും പരാമര്‍ശിച്ചാണ് പ്രസംഗം നടത്തിയത്. ഭീകരവാദത്തിനെ ചെറുക്കുന്നതിനായി 11 ഇന കര്‍മപദ്ധതി നടപ്പിലാക്കണമെന്നും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെ ഇതില്‍നിന്നും വിലക്കണമെന്നും മോദി ആവശ്യപ്പെട്ടു.
2. പുതിയ കണം കണ്ടെത്തി ലാര്‍ജ് ഹാട്രോണ്‍ കൊളൈഡര്‍.
ജനീവയില്‍ യൂറോപ്യന്‍ കണികാപരീക്ഷണ ശാലയായ സേണില്‍ ആണ് ലാര്‍ജ് ഹാട്രോണ്‍ കൊളൈഡറിലൂടെ പരീക്ഷണം
നടത്തുന്നത്.പ്രോട്ടോണിനെക്കാള്‍ നാലുമടങ്ങ് ദ്രവ്യമാനമുള്ള പുതിയ
കണം ,പദാര്‍ഥത്തെ സൂഷ്മതലത്തില്‍ നിന്നും കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നതാവും.ഇനിയും ഇതുപോലുള്ള പുതിയ കണങ്ങള്‍ക്കായുള്ള പരീക്ഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
3. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം രൂക്ഷമാവുന്ന സാഹചര്യത്തില്‍
പ്രധാനമന്തി നിശ്ശബ്ദനാവുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് രംഗത്ത്.
ചൈന മുന്നോട്ട് വെയ്ക്കുന്ന പല ചര്‍ച്ചകള്‍ക്കും, ഇന്ത്യ പ്രതികരിക്കുന്നില്ല എന്നാണു കോണ്‍ഗ്രസിന്റെ വാദം.സിക്കിമിലെ ദോക് ലാ മേഖലയിലെ അവസ്ഥ വളരെ മോശമാണ്.പ്രധാനമന്തി നിശ്ശബ്ദനാവാതെ കാര്യങ്ങളെ കുറേക്കൂടി ഗൌരവത്തില്‍ കാണണമെന്നും കോണ്‍ഗ്രസ്സിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നു.
4. മുന്‍പുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് രാജകുടുംബാംഗം
ആദിത്യവര്‍മ്മ.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന ആവശ്യം നേരത്തെ തന്നെ സുപ്രിം കോടതി ഉന്നയിച്ചിരുന്നു. കണക്കെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ സംശയങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കോടതി നേരത്തെ തന്നെ അറിയിച്ചിരുന്നു.എന്നാല്‍ ഇതിനെ എതിര്‍ക്കുന്നതിന്റെ കാരണം സുപ്രിം കോടതിയേയും അമിക്കസ് ക്യുറിയേയും അധികം വൈകാതെ തന്നെ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് രാജകുടുംബാംഗങ്ങള്‍.
5. ഹൈക്കോടതി കെട്ടിട നിര്‍മാണത്തില്‍ അപാകതെയെന്നു റിപ്പോര്‍ട്ട്.
നിലവാരമില്ലാത്ത അസംസ്കൃത വസ്തുകള്‍ ഉപയോഗിച്ചു നിര്‍മിച്ച
ഹൈക്കോടതി കെട്ടിട നിര്‍മാണത്തില്‍ വലിയ വീഴ്ച്ച സംഭവിച്ചതായാണ് എന്‍.ഐടി റിപ്പോര്‍ട്ട്.2006 ല്‍ പണിതീര്‍ന്ന കെട്ടിടത്തിന് നിര്‍മാണ അപാകതെയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കെട്ടിട നിര്‍മാണത്തെ കുറിച്ചുള്ള പഠനം ആരംഭിച്ചത്.കെട്ടിടത്തിന്റെ പലയിടങ്ങളിലായി വലിയ പോരായ്മകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ അപാകതെയെകുറിച്ചുള്ള റിപ്പോര്‍ട്ട് രണ്ടുവര്‍ഷം മുന്പ് വന്നിട്ടും ഇതിനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയോ പൊതുമരാമത്ത് വകുപ്പോ തയ്യാറായിട്ടില്ല.
6. മരണശേഷം മൃതദേഹത്തിന് എന്ത് സംഭവിക്കും? ശരീരത്തിന്
സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചു കോട്ടയം ഫോറന്‍സിക് സര്‍ജന്‍റെ കുറിപ്പ്
കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ ഡോ.ജിനേഷ് പിഎസാണ് മരണശേഷം ശരീരത്തിന് എന്ത് സംഭവിക്കുമെന്ന ഫേയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളെ എടുത്ത് പറയുന്ന പോസ്റ്റില്‍ മരണശേഷം ശെരിക്കും നടക്കുന്നതെന്താണെന്ന് വ്യക്തമാക്കുന്നു.മരണം സംഭവിച്ചാല്‍ താമസിയാതെ തന്നെ ജീര്ണ്ണിക്കല്‍ പ്രക്രിയ ആരഭിക്കുമെന്നും ഒരു ഹോമം നടത്തിയും ജീവന്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്ന സത്യം എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു.മരണം സംഭവിച്ചാല്‍ പോലും ധാരാളം ചൂഷണങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പോസ്റ്റ് വൈറല്‍ ആവുന്നത്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. മുന്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥലമാറ്റമെന്ന്
തെളിയുക്കുന്ന രേഖ പുറത്ത്.സ്ഥലം മാറ്റമല്ല,സ്ഥാനകയറ്റമാണെന്ന സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിയുന്നത്.
2. പരസ്യപ്രസ്താവനകളിലൂടെ വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ലെന്ന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ .സി.പി.ഐ ആത്മപരിശോധന നടത്തണമെന്നും കോടിയേരിയുടെ മുന്നറിയിപ്പ്
3. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നടക്കുന്ന ഗൂര്‍ഖാ പ്രക്ഷോഭം
അതിരൂക്ഷതയിലേക്ക് .പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.
4. ഭക്ഷണ വില ഇനിയും കൂടും ! ജി.എസ്.ടി പ്രകാരം ഹോട്ടലുകളിലെ
ഭക്ഷണ വില 13 ശതമാനത്തോളം വര്‍ദ്ധിക്കുമെന്നു ധനമന്ത്രി തോമസ്സ്
ഐസക്ക്
5. മുന്‍ ഡിജിപി സിബി മാത്യുസിന്‍റെ പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പരാതി.സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രിക്കും വനിത കമ്മിഷനും പരാതി കൈമാറി.
6. പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളുമായി നടന്‍ ജോയ് മാത്യു.
കവിതകള്‍ കൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍ തീര്‍ത്തിരിക്കുന്നത് കൊച്ചി ദര്‍ബാര്‍ ഹാളിലാണ്.
7. അണ്ടര്‍ 17 ഫിഫ ലോകകപ്പില്‍ ബ്രസീലും സ് പെ യ് നും ജര്‍മനിയും
കൊച്ചിയില്‍ കളിക്കും. ഒക്ടോബര്‍ ഏഴിന് വൈകിട്ട് കൊച്ചിയിലെ
ആദ്യമത്സരത്തില്‍ ബ്രസീല്‍ സ് പെ യ് നെ നേരിടും.ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂഡല്‍ഹിയില്‍ നടക്കും.
Post Your Comments