ഹാംബർഗ്: ജർമൻ നഗരമായ ഹാംബുർഗിലുണ്ടായ പ്രതിഷേധത്തിൽ 197 പോലീസുകാർക്ക് പരിക്കേറ്റു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടക്കുന്ന പ്രതിക്ഷേധത്തിൽ പല സ്ഥലങ്ങളിലായി ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ആയിരക്കണക്കിനു പ്രതിഷേധക്കാരാണ് നരകത്തിലേക്കു സ്വാഗതം എന്നെഴുതിയ ബാനറും പിടിച്ച് കറുത്ത മുഖംമൂടിയും ധരിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്.
നഗരത്തിൽ സുരക്ഷയ്ക്കായി 1200 പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ജർമനി ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതിൽ പ്രദേശവാസികൾക്കും കടുത്ത വിയോജിപ്പാണ് ഉള്ളത്. ഇതും പ്രതിക്ഷേധക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും സംഘർഷ സാധ്യത കൂട്ടുന്നതിനും കാരണമായെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments