റിയാദ് : സൗദിയില്‍ പ്രവാസികളുടെ ആശ്രിതര്‍ക്ക് ലെവി ബാധകമാകുക സ്വകാര്യമേഖലയിലെ പ്രവാസികള്‍ക്ക് മാത്രം. വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലെവി ബാധകമല്ല. നവാജത ശിശുക്കള്‍ ഉള്‍പ്പെടുയുള്ളവര്‍ ലെവി ഇഖാമ എന്നിവ പുതുക്കുമ്പോള്‍ മുന്‍കൂട്ടി അടയ്ക്കണം. കൂടാതെ ശിശുക്കള്‍ ജനിക്കുന്ന ദിവസം മുതല്‍ ഫീസ് കണക്കാക്കും.
ഇഖാമ ഫീസിന് പുറമേ ജീവനക്കാരന്റെ ആശ്രിതരായുള്ള എല്ലാവര്‍ക്കുമുള്ള ലെവിയും ഒരുമിച്ച് അടയ്ക്കണം. ഇഖാമ കാലാവധി വരെയാണ് ലെവി അടയ്ക്കേണ്ടതെന്നും സൗദി പാസ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഫൈനല്‍ വിസയ്ക്ക് അതിലേറെ കാലാവധിയുണ്ടെങ്കില്‍ അധികകാലത്തേക്ക് കൂടി ലെവി അടയ്ക്കണം.
Post Your Comments