Latest NewsNewsDevotional

ചെറിയ അമലും വലിയ പ്രതിഫലവും

പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഹജ്ജും ഉംറയും ചെയ്യാൻ ബുദ്ദിമുട്ടുന്നത് കാണാം.എന്നാൽ അതിന്റെ തുല്യ രീതിയിൽ പ്രതിഫലം ലഭിക്കുന്ന ഹദീസ് മുഹമ്മദ് നബി(സ) അരുൾ ചെയ്തിട്ടുണ്ട്. ചെറിയ അമൽ ചെയ്ത് വലിയ പ്രതിഫലം നേടാൻ സഹായിക്കുന്ന ഒരു ഹതീസ് ആദ്യ നാൾമുതൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഒരാൾ സുബ്ഹി നമസ്കാരം ജമാഅത്തായി നമസ്‌ക്കരിക്കുകയും അവിടെത്തന്നെയിരുന്ന് ദിക്കർ ചൊല്ലുകയും ചെയ്യുക എന്നത് തന്നെ വലിയ മഹത്വം നമ്മളിലേക്ക് എത്തിക്കും. സൂര്യനുദിക്കുന്നത് വരെ കാത്തിരുന്ന് അതിന് ശേഷം രണ്ട് റക്കഅത്ത് നമസ്‌ക്കാരിച്ചാൽ കിട്ടുന്നത് പരിപൂർണ്ണമായ ഹജ്ജും ഉംറയും ചെയ്ത പ്രതീതിയാണെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചിരിക്കുന്നത്. 

ആ ഒരു നല്ല സമയത്തിന്റെ ബർക്കത്തും ഇതിലൂടെ വിശ്വാസിയിലേക്ക് എത്തുന്നു. ചെറിയ പ്രവർത്തിയും വലിയ കൂലിയും മാത്രമല്ല,അല്ലാഹുവിന്റെ അനുഗ്രഹവും എപ്പോഴും ഉണ്ടാവും. പള്ളിയിലിരിക്കുന്ന ഈ നല്ല സമയം മനസ്സിന് ഒരുപാട് സമാധാനവും ജീവിതത്തിൽ ഐശ്വര്യവും കെണ്ടുവരുമെന്നതാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button