Latest NewsKeralaNews

നടിയെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നു: സികെ ജാനു

കോഴിക്കോട്:  കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നതായി ആരോപിച്ച് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ.ജാനു രംഗത്ത്. ഇതിനു എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമെന്ന് ജാനു പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ ചെറുക്കാനായി വലിയ കൂട്ടായ്മ ഉയര്‍ന്നു വരണം. കേരളത്തിൽ ഇനിയും ഭൂസമരങ്ങൾ ഉണ്ടാകും. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്തവും വിപുലവുമായ ഭൂസമരങ്ങള്‍ ആയിരിക്കും അവയെന്നും ജാനു കൂട്ടിച്ചേർത്തു.

നിലവിലെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടാകണം. എന്നാൽ മാത്രമേ ഭൂരഹിത കേരളം എന്ന സങ്കൽപ്പം നടപ്പാകൂ. പട്ടികജാതി പട്ടിക വര്‍ഗ, വനവാസി വിഭാഗങ്ങള്‍ ഭൂമിക്കായി വലിയ സമരം നടത്താനൊരുങ്ങുകയാണെന്നും ജാനു പറഞ്ഞു.

സമരത്തിനു മുന്നോടിയായി ചെറിയ സംഘങ്ങളെ സംയോജിപ്പിച്ച് വലിയ കൂട്ടായ്മയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇതിന്‍റെ തുടക്കമെന്ന നിലയില്‍ ജെ.ആര്‍.ആസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചതായും ജാനു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button