KeralaLatest NewsNews

ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി: ആ​യാ​പ​റ​മ്പ് പാ​ണ്ടി ചാ​മ്പ്യ​ൻ‌

മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ല്‍ ആ​യാ​പ​റ​മ്പ് പാ​ണ്ടി ജേതാവ്. 40-ാമ​ത് ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ലാണ് ആ​യാ​പ​റ​മ്പ് പാ​ണ്ടി ചാ​മ്പ്യ​ന്മാരായത്. ച​മ്പ​ക്കു​ള​ത്താ​റ്റി​ൽ ന​ട​ന്ന മത്സരത്തിലാണ് ആ​യാ​പ​റ​മ്പ് രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കിയത്. സ​ന്തോ​ഷ് കൈ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ര​കം എ​ൻ​സി​ഡി​സി ബോ​ട്ട് ക്ല​ബാ​ണ് ആ​യാ​പ​റ​മ്പ് പാ​ണ്ടി തു​ഴ​ഞ്ഞ​ത്.
വ​ള്ളം​ക​ളി​യി​ല്‍ ച​മ്പ​ക്കു​ളം ന​ടു​ഭാ​ഗം ബോ​ട്ട് ക്ല​ബി​ന്‍റെ ന​ടു​ഭാ​ഗം ചു​ണ്ട​ൻ രണ്ടാം സ്ഥാനവും ച​മ്പ​ക്കു​ളം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ച​മ്പ​ക്കു​ളം ചു​ണ്ട​ൻ മൂ​ന്നാം സ്ഥാനവും കരസ്ഥമാക്കി.

കഴിഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​ത്ത​വ​ണ​യും ഫൈ​ന​ൽ ന​ട​ന്ന​ത്. ആ​ദ്യം സ്റ്റാ​ർ​ട്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ ര​ണ്ടു വ​ള്ള​ങ്ങ​ൾ തു​ഴ​ഞ്ഞെ​ത്തി​യെ​ങ്കി​ലും സം​ഘാ​ട​ക​ർ മ​ത്സ​രം അ​സാ​ധു​വാ​ക്കു​ക​യാ​യി​രു​ന്നു.
ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ കൈ​ന​ക​രി യു​ബി​സി വാ​രി​യേ​ഴ്സി​ന്‍റെ സെ​ൻ​റ് ജോ​ർ​ജ് ചു​ണ്ട​ൻ ഒ​ന്നാ​മ​തെ​ത്തി. എ ​ഗ്രേ​ഡ് വെ​പ്പു​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ലി​ൽ രാ​ജ​ൻ.​കെ.​എ​ബ്ര​ഹാ​മി​ൻ​റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബി​ന്‍റെ മാ​ലി​യി​ൽ പു​ളി​ക്ക​ത്ര ജ​യ്ഷോ​ട്ട് വി​ജ​യി​യാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button