മാറിവരുന്ന ഭക്ഷണക്രമവും ഫാസ്റ്റ്ഫുഡും ഇന്ന് എല്ലാവരിലും പല രോഗങ്ങളും ഉണ്ടാക്കുന്നു. അതില്‍ പ്രധാനപ്പെട്ട പ്രശ്നാണ് കൊളസ്ട്രോള്‍. കൊഴുപ്പ് കൂടിയ ഭക്ഷണമാണ് ഇന്ന് മിക്കവരിലും കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നത്. മരുന്നുകള്‍ പലതും കഴിച്ചിട്ടും ഒരു മാറ്റവും ചിലര്‍ക്കില്ല. നല്ല ഡയറ്റ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈസിയായി ഇത് ഇല്ലാതാക്കാം.
കൊളസ്ട്രോള്‍ കുറയ്്ക്കാനുള്ള അഞ്ച് വഴികളാണ് ഈ പറയുന്നത്. കൊഴുപ്പാണ് ആദ്യം ഇല്ലാതാക്കേണ്ടത്. ഇതിന് കൃത്യമായ ഡയറ്റ് ചെയ്യണം. ഒമേഗ 3 ഫാറ്റി ആസിഡ് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.
എയറോബിക് വ്യായാമമാണ് മറ്റൊരു വഴി. ഇത് അമിതഭാരം ഇല്ലാക്കാനും സഹായിക്കും. സിമിംഗ്, ഒട്ടം, സൈക്കിള്‍ ചവിട്ടല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യാം. ഇത് 5-10 ശതമാനം വരെ കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു.
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാം. ഇത് കൊളസ്ട്രോളിനെ ഒരുപരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. ഓട്സ്, വഴുതന, ബാര്‍ലി, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയവ കഴിക്കാം.
ആല്‍ക്കഹോള്‍, പുകവലി എന്നിവ ഒഴിവാക്കുക. ഇത് 20 ശതമാനം വരെ കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു. കൂടാതെ ഡയറ്റില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
Post Your Comments