വിവാഹ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്നാണ് താലി. ജാതിമതഭേദമന്യേ താലി അണിയുന്നവരാണ് സ്ത്രീകള്‍. സ്ത്രീകളുടെ സംസ്‌കാരത്തിന്റെയും ജീവന്റേയും ഭാഗമാണ് താലി. വരന്‍ വധുവിന്റെ കഴുത്തില്‍ ചാര്‍ത്തുന്ന താലിക്ക് മംഗല്യസൂത്രം എന്നും പറയും. താലിക്കെട്ടിക്കഴിഞ്ഞാല്‍ അത് ആ സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാണ്.
മംഗല്യസൂത്രം എന്നാണ് താലിയെ പറയുന്നത്. മംഗളം എന്ന വാക്കില്‍ നിന്നാണ് മാംഗല്യം എന്ന വാക്കുണ്ടായത്. സൂത്രമെന്നാല്‍ ചരട് എന്നാണ് അര്‍ത്ഥം. പരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ അവര്‍ പരസ്പരം ധാരണാബലമനുസരിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തു എന്നാണ് വിശ്വാസം.
ആലിലയുടെ ആകൃതിയിലുള്ള താലിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. താലിത്തുമ്പില്‍ ബ്രഹ്മാവും താലിയുടെ മധ്യത്തില്‍ വിഷ്ണുവും താലിയുടെ മുകളില്‍ ശിവനും സ്ഥിതി ചെയ്യുന്നു.
കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അതുകൊണ്ട് തന്നെ അതിനെ വലയം ചെയ്തിരിക്കുന്ന താലിയില്‍ മഹാമായ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. താലികെട്ടിയ പുരുഷന്‍ പരമാത്മാവും സ്ത്രീ ജീവാത്മാവും ആണ്. അതുകൊണ്ട് തന്നെയാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനിലാണെന്ന് പറയുന്നത്.
സ്ത്രീ വിധവയാകുമ്പോള്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധം ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ താലി ഉപേക്ഷിക്കുന്നത്.
Post Your Comments