ന്യൂഡല്‍ഹി: ഫുട്ബോളിൽ ഇന്ത്യ മുന്നോട്ട് കുതിക്കുന്നു. ഫിഫയുടെ പുതിയ റാങ്കിംഗിലാണ് ഇന്ത്യയുടെ അഭിമാന കുതിപ്പ്. 96 ാം സ്ഥാനത്താണ് പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം. ഇതോടെ ഇന്ത്യ എഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ 12 ാം സ്ഥാനം കരസ്ഥമാക്കി. 1996 ഫെബ്രുവരിക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ കൈവരിക്കുന്ന മികച്ച റാങ്കിംഗാണിത്.
കഴിഞ്ഞ തവണ ഫിഫയുടെ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം 100 ാമതായിരുന്നു. അന്ന് 331 പോയിന്റാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ 341 പോയിന്റാണ് ഇന്ത്യ നേടിയത്.
1996ല്‍ നേടിയ 94-ാം റാങ്കാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
കഴിഞ്ഞ 15 കളികളിൽ 13 എണ്ണവും ഇന്ത്യയുടെ നീലപ്പടയ്ക്കു വിജയിക്കാൻ കഴിഞ്ഞു. കഴിഞ്ഞ എട്ടു മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്നത്.
Post Your Comments