ഭാര്യ മർദിച്ച സംഭവത്തിൽ ഭർത്താവിനു യുഎഇ സുപ്രീം കോടതി ഒരു മാസത്തെ ജയിൽശിക്ഷ വിധിച്ചു. അതിനു പുറമേ 5,000 ദിർഹം പിഴയും നൽകണമെന്ന് കോടതി വിധിയിൽ വ്യക്തമാക്കുന്നു. തടി കൊണ്ടുള്ള വടി കൊണ്ട് ഭാര്യ മർദിച്ച കേസിലാണ് അബുദാബിയിലുള്ള യുഎഇ സുപ്രീം കോടതി ഭർത്താവിനെ ശിക്ഷിച്ചത്. വടക്കൻ എമിറേറ്റിൽ താമസിക്കുന്ന സ്ത്രീയാണ് ഭർത്താവിനു എതിരെ അധികൃതർക്ക് പരാതി നൽകിയത്. കെെ കൊണ്ടും തടി കൊണ്ടുള്ള വടി ഉപയോഗിച്ചും ഭർത്താവ് തന്നെ മർദിക്കുന്നു എന്നായിരുന്നു പരാതി.
സ്ത്രീയുടെ തലയിലും മുട്ടിലും നെഞ്ചിലും വയറിലും കഠിന മർദനം കൊണ്ടുള്ള പാടുകളുണ്ടായിരുന്നു. അതീവ ഗുരുതരമായ സ്ഥിതിയിൽ 20 ദിവസമാണ് സ്ത്രീ മർദനത്തെ തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞത്. എന്നാൽ, വിചാരണയ്ക്കിടെ ഭർത്താവ് കുറ്റം നിഷേധിച്ചു. പക്ഷേ ആദ്യം ഇൻസ്റ്റൻസ് കോടതിയും പിന്നീട് അപ്പീൽ കോടതിയും ഭർത്താവിനു ഒരു മാസത്തെ തടവുശിക്ഷ വിധിച്ചു.
Post Your Comments