ന്യൂഡല്‍ഹി: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്ക് ഇനി രക്ഷയില്ല. കടുത്ത നടപടികള്‍ നേരിടേണ്ടിവരും. വിദ്യാഭ്യാസം നേടുന്നതിനും ജോലി ലഭിക്കുന്നതിനും ഒരു വ്യക്തി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണെങ്കില്‍ ജോലിയും വിദ്യാഭ്യാസവും നഷ്ടമാകുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുന്നത്.
രണ്ടും നഷ്ടമാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുക. ഇതിന് പുറമേ ശിക്ഷ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. ഒരു വ്യക്തി 20 വര്‍ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കുന്നു.
വ്യാജ പട്ടിക, ജാതി പട്ടിക വര്‍ഗ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി സമ്പാദിച്ചവരെ പുറത്താക്കുമെന്ന് കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ നിയമനം സംബന്ധിച്ച വിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്.
Post Your Comments