യു.എ.ഇ: യുഎഇയില്‍ സ്ഥിര താമസക്കാരായവര്‍ക്കും യുഎഇ പൗരത്വമുള്ളവര്‍ക്കും വളരെ നിര്‍ബന്ധമാണ് എമിരേറ്റ്‌സ് ഐ.ഡി. ഇത് എല്ലായിപ്പോഴും ഇവര്‍ കൈവശം സൂക്ഷിക്കുകയും വേണം. പൗരന്‍മാരുടെ തിരിച്ചറിയല്‍ രേഖയാണ് ഇത്. മാത്രമല്ല വസ്തുക്കള്‍ വില്‍ക്കുന്നതിനും, അവശ്യ സര്‍വീസുകള്‍ ലഭിക്കുന്നതിനും അടക്കം എന്ത് ആവശ്യങ്ങള്‍ക്കും എമിരേറ്റ്‌സ് ഐ.ഡി ഹാജരാക്കുകയും വേണം. ഐ.ഡി ഉപയോഗിക്കുന്ന ആളുടെ ഫാേട്ടോയും, ബയോമെട്രിക് ഫിംഗര്‍പ്രിന്റും അടക്കം എല്ലാ വ്യക്തിപരമായ കാര്യങ്ങളും എമിരേറ്റ് ഐ.ഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് കളഞ്ഞു പോയാലോ. പുതിയത് ലഭിക്കുന്നതിന് ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. ആദ്യം പോലീസ് സ്റ്റേഷനില്‍ ഐ.ഡി നഷ്ടമായെന്ന് കാണിച്ച് കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്യണം. 70 ദിര്‍ഹം ഫീസും ഒടുക്കണം. അപ്പോള്‍നിങ്ങള്‍ക്കൊരു അക്‌നോളേജ്‌മെന്റ് കാര്‍ഡ് ലഭിക്കും.
2. അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ കയറി പുതിയ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കണം.
3. യഥാര്‍ത്ഥ പാസ്‌പോര്‍ട്ട്, ഫാമിലി ബുക്ക്, ഐ.ഡി പ്രൂഫ്, കളഞ്ഞു പോയ കാര്‍ഡിന്റെ ഫോട്ടോ കോപ്പി, വിസ, ജനന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ നേരിട്ട് ഹാജരാക്കണം.
300 ദിര്‍ഹമാണ് പുതിയ കാര്‍ഡിനായി നല്‍കേണ്ട തുക. ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ 7 ദിവസത്തിനുള്ളില്‍ പുതിയത് ലഭ്യമാകും.
Post Your Comments