Latest NewsIndia

നഗരപരിധിയിലെ റോഡുകളുടെ ദേശീയ പദവി എടുത്തുകളയാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി !

ന്യൂഡല്‍ഹി: നഗരപരിധിയിലുള്ള റോഡുകളുടെ ദേശീയ പാത പദവി എടുത്ത് മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ജെ എസ് കെഹര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങുന്ന രണ്ടംഗ ബഞ്ചാണ് പഞ്ചാബ് സര്‍ക്കാരിന് അനുകൂലമായി വിധിച്ചത്. ഹൈവേയുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന സുപ്രിം കോടതി വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഹൈവേയുടെ ദേശീയ പാത പദവി എടുത്തുകളയുന്നത്. പഞ്ചാബിനെ കൂടാതെ കര്‍ണാടകയടക്കം നിരവധി സംസ്ഥാനങ്ങള്‍ ദേശീയ പാത പദവി എടുത്ത് കളഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button