ആലത്തൂര്‍: വിദ്യാര്‍ഥികള്‍ക്ക് അവധിദിവസവും യാത്രാനിരക്കില്‍ ഇളവ് നൽകണമെന്ന് നിയമം അനുശാസിക്കുന്നുവെന്ന് വിവരവകാശരേഖ. മാത്രമല്ല ബസ് ജീവനക്കാരുടെ നിബന്ധനകളായ വിദ്യാര്‍ഥികള്‍ സീറ്റില്‍ ഇരിക്കാന്‍ പാടില്ല, ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പുമാത്രമേ കയറാവൂ തുടങ്ങിയവ നിയമപ്രകാരം തെറ്റാണെന്നും വിവരാവകാശരേഖയിൽ പറയുന്നു. യാത്രാ ആനുകൂല്യം കിട്ടുന്ന വിദ്യാര്‍ഥിക്ക് മറ്റ് ബസ്യാത്രക്കാര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നാണ് മറുപടി.
അധ്യയനകാലത്ത് അവധിദിവസങ്ങളിലടക്കം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ യാത്രാ ഇളവ് നല്‍കണം. എന്നാൽ ഒറ്റ യാത്രയില്‍ 40 കിലോമീറ്ററിലധികം ദൂരത്തേക്ക് ഇളവുകിട്ടില്ല.
കൂടാതെ നിശ്ചിത എണ്ണം വിദ്യാര്‍ഥികളെമാത്രമേ ഒരു ബസില്‍ കയറ്റൂ എന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാന്‍ അവകാശമില്ല. മുഴുവന്‍ യാത്രക്കാരും വിദ്യാര്‍ഥികളാണെങ്കിലും സര്‍വീസ് നടത്തണം. ഇത് നിഷേധിക്കപ്പെട്ടാല്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പരാതിപ്പെടാം.
Post Your Comments