GeneralLatest NewsNewsIndia

തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷണർ നിയമന ന​ട​പ​ടി​ക്ര​മ​ത്തിൽ പോ​രാ​യ്മ​യെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ നടപടിക്രമം ഇ​ല്ലാ​ത്ത​ത് പോ​രാ​യ്മ​യെന്ന് സുപ്രീംകോടതി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കുകയായിരുന്നു കോടതി. എന്തുകൊണ്ടാണ് കൃ​ത്യ​മാ​യ ഒ​രു ന​ട​പ​ടി​ക്ര​മം ഇ​ല്ലാ​ത്ത​ത് എന്ന് കോടതി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആരാഞ്ഞു. ചീ​ഫ് ജ​സ്റ്റി​സ് ജെ.​എ​സ് ഖെ​ഹാ​ർ, ജ​സ്റ്റി​സ് ഡി.​ഐ ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ഇ​തു​വ​രെ​യു​ള്ള നി​യ​മ​ന​ങ്ങ​ൾ സു​താ​ര്യ​വും തൃ​പ്തി​ക​ര​വു​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രായി നിയമിക്കപ്പെട്ടവരെല്ലാം മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. എ​ന്നാ​ൽ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക്ര​മ​മി​ല്ലാ​ത്ത​ത് ഒ​രു പോ​രാ​യ്മ​യാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റേ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രെ​യും നി​യ​മി​ക്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​ന​യു​ടെ 324-ാം വ​കു​പ്പ് പ്ര​കാ​രം നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടെ​ന്നും ഇ​തി​നെ മ​റി​ക​ട​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button