Latest NewsNewsInternational

ഖത്തര്‍ പ്രതിസന്ധി : തീരുമാനം ഇന്നുണ്ടാകുമെന്നു പ്രതീക്ഷ

ദുബായ്: ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിക്കാൻ സൗദി അറേബിയയുടെ നേതൃത്വത്തിലുള്ള നാലു രാഷ്ട്രങ്ങൾ നൽകിയ അന്ത്യാശാസന സമയപരിധി ഇന്ന് അവസാനിക്കും. ഇതുസംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന കുവൈത്ത് അമീര്‍ വഴി ഖത്തറിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

കൂടുതൽ ഉപരോധം ഏര്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ള കാര്യം ഖത്തറിന്റെ അറിയിപ്പിനു ശേഷമേ ഉള്ളു എന്നും അബുധാബിയിൽ നടന്ന പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം, ഖത്തറിന്റെ മറുപടി അനുകൂലമാകുമെന്നും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും ഉള്ള പ്രത്യാശയിലാണ് തങ്ങൾ എന്ന് സൗദി വിദേശകാര്യ മന്ത്രി അദെല്‍ അല്‍ ജുബൈര്‍ പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കുള്ള സഹായധനം നിര്‍ത്തലാക്കുക, അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക തുടങ്ങിയവയാണ് സൗദിയും സഖ്യരാജ്യങ്ങളും മുന്നോട്ടു വെച്ചിരിക്കുന്ന പ്രധാന വ്യവസ്ഥകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button