പ്രഗ്യാങ്: ലോകത്തെവിടെയും തൊടുത്തു വിടാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചു. ഉത്തരകൊറിയന്‍തീരത്തുനിന്ന് തൊടുത്ത മിസൈല്‍ 2802 കിലോമീറ്റര്‍ മുകളിലേക്ക് പോയശേഷം ജപ്പാന്‍കടലിലെ ലക്ഷ്യകേന്ദ്രത്തില്‍ കൃത്യമായി പതിച്ചെന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 40 മിനിറ്റിൽ 930 കിലോമീറ്ററാണ് മിസൈൽ സഞ്ചരിച്ചത്. മിസൈൽ റോക്കറ്റിന് അമേരിക്ക വരെ ദൂര പരിധിയുണ്ടെന്നും കൊറിയന്‍ മേഖലയ്ക്ക് എതിരെ ഉള്ള അമേരിക്കയുടെ ആണവഭീഷണിക്ക് ശക്തമായ മറുപടിയാണ് ഇതെന്നും കൊറിയൻ ഓദ്യോഗിക ചാനൽ അറിയിച്ചു.
മിസൈൽ പരീക്ഷണം വിജയകരമായി എന്ന വിവരത്തെ തുടർന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ശക്തമായ വിമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഉത്തരകൊറിയയുടെ നിരായുധീകരണത്തിന് ചൈന ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഉത്തരകൊറിയ മുമ്പ് പരീക്ഷിച്ചിട്ടുള്ള മിസൈലിനേക്കാള്‍ ശക്തമായതാണ് ഇപ്പോള്‍ പരീക്ഷിച്ചതെന്ന് ജപ്പാന്‍ സ്ഥിരീകരിച്ചു.
10,000 കിലോമീറ്റര്‍വരെ സഞ്ചരിക്കാന്‍ശേഷിയുള്ള കെഎന്‍-14 ഗണത്തില്‍പ്പെട്ട ഭൂഖണ്ഡാന്തര മിസൈലാണ് പരീക്ഷിച്ചതെന്നു കരുതുന്നു. ചാനല്‍ പുറത്തുവിട്ട വിവരം ശരിയാണെങ്കില്‍ 6700 കിലോമീറ്റര്‍ സഞ്ചരിച്ച് അമേരിക്കയിലെ അലാസ്ക സംസ്ഥാനത്തുവരെ മിസൈലിനു എത്താന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
Post Your Comments