വാഷിംഗ്ടണ്‍ : ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സോഫ്റ്റവെയര്‍ സേവനങ്ങളേക്കാളും ക്ലൗഡ് കമ്പ്യൂട്ടിംഗിലും ബിസിനസ്സ് സര്‍വീസിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ പുതിയ പദ്ധതി.
പുന:സംഘടന പൂര്‍ണമാകുമ്പോള്‍ ആഗോളതലത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കറ്റിംഗ്, സെയില്‍ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് കൂടുതല്‍ ബാധിയ്ക്കുക. കമ്പനി ജീവനക്കാക്ക് അയച്ച കത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നില്ലെങ്കിലും പുന: സംഘടന യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനാണ് സാധ്യത.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് പുന:സംഘടനയെന്ന് മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.
മൈക്രോസോഫ്റ്റിന് കോടികളുടെ ലാഭമുണ്ടാക്കി കൊടുത്ത വിന്‍ഡോസ് ഉള്‍പ്പെടെയുള്ള സോഫ്റ്റ്‌വെയര്‍ മേഖലയിലെ ഇടിവാണ് പുതിയചുവടുമാറ്റത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് 2850 പേരെ പിരിച്ചുവിട്ടിരുന്നു. സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ തൊഴില്‍ ചെയ്തവര്‍ക്കാണ് അന്ന് ജോലി നഷ്ടമായത്. ഈ ജനുവരിയില്‍ 700 പേരെയും ഒഴിവാക്കിയിരുന്നു.
Post Your Comments