Latest NewsKeralaNews

സര്‍ക്കാര്‍ തീരുമാനം തെറ്റായ സന്ദേശം നല്‍കുമെന്ന് സി.പി.ഐ

 

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ രംഗത്ത്. ശ്രീറാമിനെ മാറ്റിയ നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്കൊപ്പമാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പടരാന്‍ ഇത് ഇടയാക്കുമെന്നും ശിവരാമന്‍ പറഞ്ഞു.

സബ് കളക്ടര്‍ ശ്രീറാമിനെ മാറ്റിയത് സ്വാഭാവികമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമാറ്റത്തെ മറ്റു രീതികളില്‍ വിലയിരുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീറാമിന് എംപ്ലോയ്മെന്റ് ഡറക്ടറായാണ് പുതിയ നിയമനം. നാല് വര്‍ഷം പൂര്‍ത്തിയായ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button