ചെന്നൈ: തമിഴ്നാട് നിയമസഭയിലെ സ്പീക്കർ പി. ധനപാലൻ ആശുപത്രിയിൽ. രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നാണ് ധനപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് ധനപാലനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സ്പീക്കറെ ആശുപത്രിയിൽ സന്ദർശിച്ചു.
Post Your Comments