Latest NewsNewsDevotional

വാസ്തു ശാസ്ത്ര പ്രകാരം സ്‌റ്റെയര്‍കേസ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വാസ്തുശാസ്ത്രമനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സ്‌നേഹവും നിറക്കാം. സ്റ്റെയര്‍കേസ് പണിയുമ്പോള്‍ ഇത്തരത്തില്‍ വാസ്തുശാസ്ത്ര പ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വളരെ സേഫ് ആണ് എന്ന് നമുക്ക് തോന്നുമെങ്കിലും ലോക്കര്‍ എന്ന് പറയുന്നത് പണവും ആഭരണവും സൂക്ഷിക്കുന്ന സ്ഥലമാണ്. ഇതാകട്ടെ ലക്ഷ്മീ ദേവിയുടെ വാസസ്ഥാനവും. അതുകൊണ്ട് തന്നെ ഇത് ചവിട്ട് പടികള്‍ക്ക് താഴെ വെക്കുന്നത് ദോഷമാണ്.

ചിലര്‍ സ്‌റ്റെയര്‍കേസിനു താഴെയുള്ള സ്ഥലം വെറുതേ കളയണ്ട എന്ന് വിചാരിച്ച് അവിടെ പൈപ്പും ബേസിനും വെക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ വെക്കുന്ന പൈപ്പ് ലീക്കുള്ളതാണെങ്കില്‍ അത് വാസ്തുശാസ്ത്രുപമായി ദോഷം നല്‍കുന്ന ഒന്നാണ്.നിങ്ങളുടെ സ്‌റ്റെയര്‍കേസ് വടക്ക് ഭാഗത്താണെങ്കില്‍ അത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കിന് കാരണമാകും. വാസ്തു കൃത്യമല്ലാത്തത് കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

പലരും ഡസ്റ്റ്ബിന്‍ സ്റ്റെയര്‍കേസിന് താഴെ വെക്കുന്നവരുണ്ട്. എല്ലാ അഴുക്കും പൊടിയും വേസ്റ്റും എല്ലാം ഇതിനു താഴെ ഉണ്ടാവും. ഇതാകട്ടെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. വീട്ടിലേക്ക് നെഗറ്റീവിറ്റി കൊണ്ട് വരാന്‍ ഇത് കാരണമാകുന്നു. പലരും സ്റ്റെയര്‍കേസിനു താഴെയുള്ള സ്ഥലം കളയാതിരിക്കാന്‍ അതിനു താഴെയായി പൂജാറൂം സെറ്റ് ചെയ്യും. എന്നാല്‍ പൂജാറൂമിന് ഇത്തരം സ്ഥലങ്ങള്‍ ഒരിക്കലും അനുയോജ്യമല്ല. ഇതാകട്ടെ ഐശ്വര്യക്കേടിനാണ് കാരണമാകുന്നത്.

ചെരിപ്പ് വെക്കുന്നതിനായി കണ്ടെത്തുന്ന സ്ഥലവും പലപ്പോവും സ്‌റ്റെയര്‍കേസിനു താഴെയായിരിക്കും. എന്നാല്‍ ചെരിപ്പ് എപ്പോഴും വീടിന് പുറത്ത് വെക്കേണ്ട ഒന്നാണ്. കാരണം ചെരിപ്പ് ഉള്ളില്‍ വെക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജം പകരാന്‍ കാരണമാകും.ഒരിക്കലും ഇരുണ്ട സ്ഥലങ്ങളില്‍ സ്‌റ്റെയര്‍കേസ് നിര്‍മ്മിക്കരുത്. പ്രത്യേക ശ്രദ്ധ തന്നെ സ്റ്റെയര്‍കേസിന് നല്‍കണം. അല്ലാത്ത പക്ഷം ഇത് വീട് മുഴുവന്‍ ഇരുട്ടിലേക്ക് നയിക്കാന്‍ കാരണമാകും. വാസ്തുശാസ്ത്രമനുസരിച്ച് ഇത്തരം കാര്യങ്ങള്‍ സ്റ്റെയര്‍കേസ് പണിയുമ്പോള്‍ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button