Latest NewsNewsEuropeInternational

വിനോദസഞ്ചാരികളുമായി തലകുത്തി റോളര്‍ കോസ്റ്റൽ

ലണ്ടന്‍:  വിനോദസഞ്ചാരികളുമായി റോളര്‍ കോസ്റ്റൽ തലകുത്തനെ വന്നത് ആശങ്ക പരത്തി. ഇംഗ്ലണ്ടിലെ മൈല്‍ ഓക്കിലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പാതിവഴിയില്‍ പ്രവര്‍ത്തനം നിലച്ച റോളര്‍ കോസ്റ്ററാണ് വില്ലൻ. ഡ്രേറ്റണ്‍ മാനര്‍ തീം പാര്‍ക്കിലെ വിനോദസഞ്ചാരികളാണ് ഈ ദുരനുഭവം നേരിട്ടത്. ജി ഫോഴ്‌സ് റോളര്‍ കോസ്റ്ററാണ് പാതിവഴിയില്‍ പ്രവര്‍ത്തനരഹിതമായത്. 45 സെക്കന്‍ഡ്‌സുകള്‍ മാത്രം ദൈര്‍ഘ്യമുള്ള റൈഡിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ റോളര്‍ കോസ്റ്റൽ തലകുത്തനെ വന്ന ദൃശ്യം വ്യാപിക്കുകയാണ്. ജി ഫോഴ്‌സ് റോളര്‍ കോസ്റ്ററില്‍ ഇവിടെ സ്ഥാപിച്ചത് 2005-ലാണ്. എത്രനേരം ഈയവസ്ഥയില്‍ യാത്രികര്‍ക്ക് ഇരിക്കേണ്ടിവന്നുവെന്ന് വ്യക്തമല്ല. എല്ലാവരെയും സുരക്ഷിതമായി താഴെ എത്തിച്ചുവെന്ന് മാത്രമാണ് പാര്‍ക്ക് അധികൃതര്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button