Latest NewsNewsInternational

വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം

സി​​യൂ​​ൾ: അ​​ന്ത​​ർ​​ദേ​​ശീ​​യ സ​​മൂ​​ഹ​​ത്തെ വെ​​ല്ലു​​വി​​ളി​​ച്ച് ഉ​​ത്ത​​ര​​കൊ​​റി​​യ വീ​​ണ്ടും ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ പ​​രീ​​ക്ഷി​​ച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കൻ പ്യോംഗാംഗിലെ ബാങ്കിയൂണിൽ​​നി​​ന്നു വി​​ക്ഷേ​​പി​​ച്ച ബാലസ്റ്റിക് മിസൈൽ 930 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ജ​​പ്പാ​​ൻ സ​​മു​​ദ്ര​​ത്തി​​ൽ പ​​തി​​ച്ചെ​​ന്നു ജപ്പാൻ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങളുടെ തോത് വര്‍ദ്ധിപ്പിച്ചിരുന്നു.

ആ​​ണ​​വ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന ഉ​​ത്ത​​ര കൊ​​റി​​യ​​യോ​​ട് ഇ​​നി ക്ഷ​​മി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രംപിന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് മിസൈൽ പരീക്ഷണം നടത്തിയത്. മിസൈൽ പരീക്ഷണത്തെ ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മൂ​​ണ്‍ ജേ അപലപിച്ചു. മിസൈൽ പരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ മൂ​​ണ്‍ ജേ അടിയന്തര സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.

ഉത്തര കൊറിയ ഈ വർഷം നടത്തുന്ന 11-ാം ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. കഴിഞ്ഞ മെയിൽ രണ്ടു മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ നടത്തിയിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങുമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണിലൂടെ സംസാരിച്ച് ഒരു ദിവസത്തിന് ശേഷമാണ് മിസൈല്‍ വിക്ഷേപണം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button