
തെല്‍ അവീവ്: ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇസ്രയേലില്‍ രാജകീയ സ്വീകരണം. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വന്‍ ഒരുക്കങ്ങളാണ് ഇസ്രായേല്‍ ഭരണകൂടം നടത്തിയിരിക്കുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെല്‍ അവീവ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇന്ത്യയുടെ ദേശീയഗാനം മുഴക്കിയാണ് ഇസ്രയേല്‍ നരേന്ദ്രമോദിയെ സ്വീകരിച്ചത്.
ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് താങ്കള്‍. ഒരു യഥാര്‍ഥ സുഹൃത്ത്. ഞങ്ങള്‍ ഇന്ത്യയെ സ്നേഹിക്കുന്നു. മോദിക്ക് സ്വാഗതം പറഞ്ഞുകൊണ്ട് നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ തനിക്ക് നല്കിയ സ്വീകരണത്തിന് നരേന്ദ്ര മോദി നന്ദി പറഞ്ഞു.
Post Your Comments