ശ്രീനഗർ:ഇരുപത്തിനാലു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മൂന്നുഭീകരരെ സൈന്യം വധിച്ചു. അഞ്ചു സൈനികരടക്കം ഒന്‍പതു പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.ഇന്നലെ രണ്ടു ഭീകരരെ കൊലപ്പെടുത്തിയിരുന്നു. അവശേഷിച്ച ഒരാളെ ഇന്നും കൊലപ്പെടുത്തി.
പുല്‍വാമയില്‍ ഇന്നലെ പുലര്‍ച്ചെ സുരക്ഷാസേന ഭീകരര്‍ക്കായി നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്.. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിലാണു സൈനികര്‍ക്കു പരുക്കേറ്റത്.ഏറ്റുമുട്ടലുണ്ടായ സ്ഥലത്തിനു സമീപം കല്ലേറ് നടത്തിയ പ്രതിഷേധക്കാരെ തുരത്തിയോടിക്കാന്‍ ശ്രമിക്കവെയാണ് അവർക്ക് പരിക്കേറ്റത്.
Post Your Comments