തിരുവനന്തപുരം: എലിപ്പനിയെ ചെറുത്തുനില്‍ക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്ത്. പ്രതിരോധ ഗുളികകള്‍ യഥാസമയം കഴിക്കുകയും പനിയുടെ ആരംഭ ഘട്ടത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.സരിത പറയുന്നത്.
അങ്ങനെ ചെയ്യുമ്പോള്‍ എലിപ്പനിയില്‍ നിന്ന് രക്ഷ നേടാനാകുമെന്നാണ് പറയുന്നത്. എലിപ്പനിക്ക് കാരണം ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ്. എലിയുടെയും സമാന ജീവികളുടെയും വിസര്‍ജ്യങ്ങളിലൂടെ മലിനമായ ജലം, മണ്ണ് എന്നിവയില്‍ ജോലി ചെയ്യുന്നവരിലാണ് കൂടുതല്‍ ഇത് പിടിപ്പെടുന്നത്. ഇത്തരം മാലിന്യങ്ങള്‍ ജലം, ഭക്ഷണം എന്നിവ കഴിക്കുമ്പോള്‍ ശരീരത്തിലെത്തുന്നു. ഒരു രോഗിയില്‍ നിന്നും ഇത് മറ്റൊരാളില്‍ പകരുന്നുണ്ട്.
പനി, കണ്ണില്‍ ചുവപ്പ്, പേശി വേദന, ഉദരപേശി വേദന, നട്ടെല്ലിന്റെ കീഴ്ഭാഗത്തെ പേശികളില്‍ തൊടുമ്പോള്‍ വേദന, ചുമ, നെഞ്ചുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
Post Your Comments