വീട് നിർമാണം പൂർത്തിയാക്കാനായി പ്രതിശുത്ര വധുവിൽ നിന്നും മൂന്നു ലക്ഷം ദർഹം രൂപ വാങ്ങിയതാണ് 36 കാരനായ അറബി യുവാവ് . അൽഐനിലാണ് സംഭവം നടന്നത്. വീട് നിർമാണം പൂർത്തിയാൽ ഉടൻ വിവാഹം ഇതായിരുന്നു വാഗ്ദാനം. ഉടൻ പണം തിരികെ തരമാമെന്നും ഇദ്ദേഹം പറഞ്ഞു. യുവതിയെ വിശ്വസിപ്പിക്കാനായി വില്ലയുടെ നിർമാണ ചിത്രങ്ങളും കാണിച്ചിരുന്നു. വാഗ്ദാനങ്ങളിൽ വിശ്വസിച്ച് 33 കാരി പ്രതിശുത്ര വരനു കെെമാറിയത് 25,000 ദർഹം വിലമതിക്കുന്ന കാറും പണവും. പിന്നീട് മൂന്നാഴ്ച്ചക്ക് ശേഷം ഇയാൾ യുവതിയുമായുള്ള ആശയവിനിമയം അവസാനിപ്പിച്ചു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. യുവാവ് നേരെത്ത വിവാഹതിനും നാലു കുട്ടികളുടെ പിതാവുമാണെന്ന് പോലീസ് സ്ഥീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയോട് കാറും പണവും തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.
Post Your Comments