Latest NewsNewsInternational

ഇസ്​ലാമിക പണ്ഡിതന്‍ ഖറദാവിയുടെ മകളെയും ഭര്‍ത്താവിനെയും കോടതി റിമാന്‍ഡ്​ ചെയ്​തു

കൈറോ: മുസ്​ലിം ബ്രദര്‍ഹുഡ്​ അംഗങ്ങ​ളാണെന്ന്​ ആരോപിച്ച് ലോകപ്രശസ്​ത ഇസ്​ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ മകളെയും ഭര്‍ത്താവിനെയും ഇൗജി​പ്​ത്​ കോടതി റിമാന്‍ഡ്​ ചെയ്​തു. ഒൗല അല്‍ഖറദാവിയെയും ഭര്‍ത്താവ്​ ഹിശാമിയെയും ഞായറാഴ്​ചയാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന്​ പ്രോസിക്യൂഷന്‍ പ്രസ്​താവനയില്‍ അറിയിച്ചു.

15 ദിവസത്തേക്കാണ്​ കോടതി റിമാന്‍ഡ്​ ചെയ്​തതെങ്കിലും ഇനി പുറത്തുവിടാന്‍ സാധ്യതയില്ലെന്നാണ്​ സൂചന. എന്നാല്‍, പെരുന്നാള്‍ അവധി സമയത്ത്​ ഈജിപ്തിന്റെ വടക്കന്‍ തീരത്തെ സാഹില്‍ അല്‍ശംലില്‍വെച്ച്‌​ ജൂണ്‍ 23നാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന്​ അല്‍ജസീറ റിപ്പോര്‍ട്ട്​ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button