കൈറോ: മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങളാണെന്ന് ആരോപിച്ച് ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ മകളെയും ഭര്‍ത്താവിനെയും ഇൗജിപ്ത് കോടതി റിമാന്‍ഡ് ചെയ്തു. ഒൗല അല്‍ഖറദാവിയെയും ഭര്‍ത്താവ് ഹിശാമിയെയും ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
15 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തതെങ്കിലും ഇനി പുറത്തുവിടാന്‍ സാധ്യതയില്ലെന്നാണ് സൂചന. എന്നാല്‍, പെരുന്നാള്‍ അവധി സമയത്ത് ഈജിപ്തിന്റെ വടക്കന്‍ തീരത്തെ സാഹില്‍ അല്‍ശംലില്‍വെച്ച് ജൂണ്‍ 23നാണ് അറസ്റ്റ് ചെയ്തതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments