ദുബായ്: യുഎഇയിലെ ഒറാക്കിള്‍ വിസ, മിഗ്രേഷന്‍ സ്കാം എന്നീ രണ്ട് കമ്പനികള്‍ക്ക് പൂട്ടുവീണു. മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനെതിരെയാണ് ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്റ് നടപടിയെടുത്തത്.
കാനഡ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്. നൂറോളം പേരാണ് ഈ തട്ടിപ്പിനിരയായി പണം നല്‍കിയത്. കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് ഇവര്‍ വിശ്വസിച്ച് നല്‍കിയത്. 6000 ഡോളര്‍ മുതല്‍ 15000 ഡോളര്‍ വരെ ഇവര്‍ വാങ്ങി. വിദേശത്ത് നല്ല ജോലി നല്‍കാമെന്നാണ് വാഗ്ദാനം.
കാനഡയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തന്റെ കൈയില്‍നിന്ന് 8000 ഡോളര്‍ വാങ്ങിയെന്ന് രാധാകൃഷ്ണന് പറയുന്നു. മലയാളികള്‍ മാത്രമല്ല പാക്കിസ്ഥാനികളും ഇതില്‍ ഉള്‍പ്പെടുന്നു.
Post Your Comments