KeralaLatest NewsNews

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി : പേടിയോടെ നാല് പെണ്‍കുട്ടികള്‍

 

തൃശൂര്‍: ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാല് പെണ്‍കുട്ടികള്‍ പേടിയോടെ കഴിയുന്നു. നാലു പെണ്‍കുട്ടികളടങ്ങിയ ദളിത് കുടുംബത്തിനെതിരെയാണ് സാമൂഹ്യവിരുദ്ധര്‍ നിരന്തരം ഉപദ്രവിക്കുന്നതായി പരാതിയുള്ളത്.

തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയോരത്ത് അത്താണിയില്‍ പുറംപോക്കിലെ ഈ കുടിലിലാണ് നാലു പെണ്‍കുട്ടികളടങ്ങിയ കുടുംബത്തിന്റെ ദുരിതജീവിതം.അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ നഷ്ടമായതിനാല്‍ അമ്മൂമ്മ പാപ്പാത്തിയും അമ്മയുടെ സഹോദരിയുമാണ് ഇവരെ സംരക്ഷിക്കുന്നത്.കഴിഞ്ഞ മാസം വീട്ടിലേക്ക് അതിക്രമിച്ചു കയറി പെണ്‍കുട്ടികളിലൊരാളെ ഉപദ്രവിച്ചതിന് പ്രദേശത്തെ നാല് പേര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് ശേഷമാണ് ഭീഷണി കൂടിയത്. ഒരു മാസം മുന്‍പ് കൊടുത്ത കേസ് പിന്‍വലിച്ചില്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. പരാതി കിട്ടിയിട്ടും പൊലീസ് കുറ്റവാളികളെ സഹായിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.

ഷീറ്റ് മറച്ചുണ്ടാക്കിയ കുളിമുറിയില്‍ ഒരാള്‍ കുളിക്കുമ്പോള്‍ മറ്റൊരാള്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥ.ഇരുട്ടാകുമ്പോള്‍ വാതില്‍ തള്ളിത്തുറന്നെ് ആക്രമിക്കാനെത്തുന്നവരില്‍ നിന്ന് പെണ്‍മക്കളെ രക്ഷിക്കാന്‍ പാപ്പാത്തിയമ്മ കാവലിരിക്കും.സുരക്ഷയ്ക്കായി വളര്‍ത്തുന്ന പട്ടികളിലൊന്നിനെയും അക്രമികള്‍ വെട്ടിക്കൊന്നു.തെരഞ്ഞെടുപ്പ് വരുമ്പോള്‍ വീട് നല്‍കാമെന്ന വാഗ്ദാനവുമായി പലരുമെത്തുമെങ്കിലും 13 കൊല്ലമായിട്ടും നടപടിയായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button