ഹരിപ്പാട് : രോഗിയോടുള്ള അനീതി ചോദ്യം ചെയ്ത യുവമോര്‍ച്ച നേതാവിനെ പോലീസ് മര്‍ദിച്ചു. താലൂക് ആശുപത്രി ജീവനക്കാരാണ് പനി ബാധിതയായ സ്ത്രീയുടെ രക്തം പരിശോധനയ്ക്ക് എടുക്കാന്‍ വിസമ്മതിച്ചത്. ഇത് ചോദ്യം ചെയ്ത യുവമോര്‍ച്ച നേതാവിനെയും ദൃശ്യം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും പോലീസ് മര്‍ദിക്കുകയായിരുന്നു.
യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി, ജന്മഭൂമി പ്രാദേശിക ലേഖകന്‍ കെ രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പനി ബാധിതയായ അമ്മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് ബി ജെ പി കാര്‍ത്തികപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അനീഷ് എത്തിയത്.
പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ അമ്മിണിയുടെ രക്തം പരിശോടിക്കണമെന്നു നിര്‍ദേശിച്ചു. തുടര്‍ന്ന് അമ്മിണി പരിശോധന മുറിയില്‍ എത്തിയ അമ്മിണിയുടെ രക്തം പരിശോദിക്കാന്‍ ജീവനക്കാര്‍ തയാറായില്ല എന്നാണ് പരാതി. കൂടാതെ പരിശോധനയ്ക്കായി പുറത്തുനിന്നു ജീവനക്കാരനെ വിളിച്ചുകൊണ്ട് വന്നു രക്തമെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഇതേചൊല്ലി ജീവനക്കാരുമായി അനീഷും ഷാജിയും തര്‍ക്കം ഉണ്ടായിപ്പോള്‍ സ്ഥലത്തെത്തിയ എസ് ഐ ഷാജിയെ മര്‍ദിച്ച ശേഷം പിടിച്ചു ജീപ്പില്‍ കയറ്റുകയായിരുന്നു. ഷാജിയെ മര്‍ദിക്കുന്നതിന്റെ ഫോട്ടോ എടുത്തപ്പോഴാണ് രാധാകൃഷ്ണനെ മര്‍ദിച്ചതും ക്യാമറ പിടിച്ചു വാങ്ങിയത്. ഇതിനെ തുടര്‍ന്ന്‍ എസ് ഐയ്ക്കെതിരെ നടപടി ആവിശ്യപ്പെട്ടു ബി ജെ പി പ്രവര്‍ത്തകര്‍ പട്ടണത്തില്‍ പ്രകടനം നടത്തി.
Post Your Comments