CinemaMollywoodLatest News

കറുകറുത്ത ആ അമാവാസി ഇരുട്ടിലെ മാണിക്യനുമായി ഒടിയൻ പ്രൊമോഷൻ പോസ്റ്റർ

മോഹൻലാൽ ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഓടിയന്റെ പ്രൊമോഷൻ പോസ്റ്റർ പുറത്ത്. അമാവാസി നാളിൽ ചുണ്ണാമ്പു തേച്ച്, കഴുത്തിൽ കറുത്ത ചരട് കെട്ടി, ചുണ്ണാമ്പു ചവച്ചു ചുവന്ന ചുണ്ടുകളുമായി ഇരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. മീശയില്ലാത്ത രൂപത്തിൽ എത്തുന്ന മോഹൻലാലിൻറെ പുരികങ്ങൾ കണ്മഷികൊണ്ട് കറുപ്പിച്ച് ക്രൂരഭാവം നൽകിയിയിരിക്കുകയാണ്. മോഹൻലാലിൻറെ അഭിനയ ജീവിതത്തിൽ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമായിരിക്കും മാണിക്യൻ.

നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി.എ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായി എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button