പട്‌ന: കോണ്‍ഗ്രസിനെതിരെ പ്രതികരിച്ചും പ്രധാനമന്ത്രിയാകുന്നതിനെ സംബന്ധിച്ചും വിവരിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ താന്‍ പ്രതിപക്ഷ മുഖമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഐക്യം രൂപീകരിക്കാന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും നിതീഷ് പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി താനായിരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നിതീഷ് കുമാര്‍. കോണ്‍ഗ്രസാണ് വലിയ പാര്‍ട്ടി. എന്നാല്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ചിദംബരവും രാഹുല്‍ ഗാന്ധിയും പ്രതിപക്ഷത്തെ നയിക്കട്ടെയെന്നും നിതീഷ് പറഞ്ഞു. നോട്ട് നിരോധനം ബിജെപിക്കെതിരായി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നല്ലൊരു തീരുമാനമാണെന്നും നിതീഷ് പറഞ്ഞു.
Post Your Comments