KeralaLatest NewsNews

പകർച്ചവ്യാധിയുമായി രോഗികള്‍ വലയുമ്പോള്‍ ആശുപത്രിയില്‍ സിനിമ ഷൂട്ടിങ്ങ്

കളമശ്ശേരി: പകർച്ചവ്യാധിയുമായി രോഗികള്‍ വലയുമ്പോള്‍ ആശുപത്രിയില്‍ സിനിമ ഷൂട്ടിങ്ങ്.  എറണാകുളം മെഡിക്കല്‍ കോളേജിലാണ് ഇത്തരം ഒരു ദുരനുഭവം. ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളാല്‍ ആശുപത്രിയില്‍ നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാതിരിക്കുന്ന സമയത്താണ് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്.  ഞായറാഴ്ച രാവിലെ മുതലായിരുന്നു   ഒപി കെട്ടിടത്തില്‍ ഷൂട്ടിങ്. കാരുണ്യ ഫാര്‍മസിയിലേയ്ക്കും ആര്‍എസ്ബിവൈ കൗണ്ടറിലേയ്ക്കും പോകവുന്നവരെയാണ് ഷൂട്ടിങ് കുരുക്കിയത്.

ഒപി ഞായറാഴ്ച അവധിയാണെന്ന കാര്യം പറഞ്ഞാണ് ഷൂട്ടിങിന് അനുവാദം നല്‍കിയത്.  എന്നാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ കൗണ്ടറിന് അവധിയില്ലായിരുന്നു. കൗണ്ടറിലേയ്ക്ക് എത്തിയ രോഗികളെ പലപ്പോഴും തടഞ്ഞു വെയ്ക്കുകയും ചെയ്തു. പിന്നീട് രോഗികള്‍ ബഹളം വെച്ചതോടെയാണ് അകത്തേയ്ക്ക് കടത്തി വിടാന്‍ തയ്യാറായത്.

ചിത്രീകരണത്തിനായി മെഡിക്കല്‍ കോളേജിലെ സ്‌ട്രെക്ച്ചറുള്‍പ്പെടെയുള്ള ഉപകരണങ്ങളും എടുത്തിരുന്നു. കൂടാതെ ഫാര്‍മസിയും ഷൂട്ടിങിനായി ഉപയോഗിച്ചു. ഫാര്‍മസിസ്‌റ്റോ മറ്റ് ഉത്തരവാദിത്തപ്പെട്ട ജീവനക്കാരോ ഇല്ലാതെയാണ് ഫാര്‍മസിയില്‍ ഷൂട്ടിങ് നടത്തിയത്. അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട മരുന്നുകളുള്ള ഇവിടെ ഷൂട്ടിങ് നടത്തിയത് ഗുരതര വീഴ്ചയായി. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി ആശുപത്രി വികസന സമിതി അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button