ന്യൂഡല്‍ഹി: ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലേക്ക് അയച്ചു. ഇരുരാജ്യങ്ങളുടെയും സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യത്തിലാണ് ഈ നീക്കം. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളം ഇന്ത്യയുടെ രണ്ടു ബങ്കറുകള്‍ തകര്‍ത്തതും സുരക്ഷാ വിന്യാസം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചെന്ന് കരുതുന്നു.
യുദ്ധസമാന സാഹചര്യമില്ലെങ്കിലും, ഏതുനിമിഷവും ഉണ്ടായേക്കാവുന്ന പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സേനയെ സജ്ജമാക്കിയിട്ടുണ്ട്.
സംഘര്‍ഷം രൂക്ഷമായതോടെ, ഇരു സൈന്യങ്ങളും മുഖാമുഖം നില്‍ക്കുന്ന പ്രദേശത്തിന് സമീപത്തുള്ള സൈനിക കേന്ദ്രങ്ങളില്‍നിന്നാണ് കൂടുതല്‍ സൈനികരെ ഇവിടേക്ക് അയച്ചിരിക്കുന്നത്. കൂടാതെ സിക്കിമിലെ നാഥുല ചുരം വഴി കൈലാസ് മാനസസരോവറിലേക്കുള്ള ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ചൈന പ്രവേശനാനുമതി നിഷേധിച്ചതോടെ, ഇതുവഴിയുള്ള തീര്‍ഥയാത്ര ഇന്ത്യ റദ്ദാക്കിയിരുന്നു.
Post Your Comments