ജക്കാര്‍ത്ത്: അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് രക്ഷിക്കാന്‍പോയ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് നിരവധി മരണം. അപകടത്തിൽ എട്ടുപേരാണ് മരിച്ചത്. ഇന്തൊനീഷ്യയില്‍ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദിയെങ് പ്ലേറ്റോയിലാണ് അഗ്നിപര്‍വത സ്ഫോടനമുണ്ടായത്. അപകടത്തിൽ 10 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇവിടെ എത്തുന്നതിനു മൂന്നു മിനിറ്റ് മുന്‍പാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. മധ്യ ജാവ പ്രവിശ്യയിലെ തെമാന്‍ഗുങ് ജില്ലയില്‍ ബുട്ടാക് മലയുടെ പാറയിലിടിച്ചാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്.
ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി ദേശീയ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഏജന്‍സി ഡപ്യൂട്ടി ഓപ്പറേഷന്‍സ് ചീഫ് മേജര്‍ ജനറല്‍ ഹെറോണിമസ് ഗുരു അറിയിച്ചു. കോപ്റ്ററില്‍ നാല് നാവികരും നാല് രക്ഷപ്രവര്‍ത്തകരുമായിരുന്നു ഉണ്ടായിരുന്നത്.
ദിയെങ് പ്ലേറ്റോയിലെ സിലെറി ക്രേറ്റര്‍ എന്ന അഗ്നിപര്‍വതത്തില്‍നിന്ന് ഞായറാഴ്ച്ച രാവിലെ മുതലാണ് തണുത്ത ലാവയും മണ്ണും പുകയും 50 മീറ്ററോളം ഉയരത്തിലേക്കു തെറിച്ചുവീഴാന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായാണ് അഗ്നിപര്‍വം പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ 17 പോരോളം പ്രദേശത്തുണ്ടായിരുന്നു. പരുക്കേറ്റ 10 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments