ലക്ക്‌നൗ: ബലാത്സംഗത്തിന് ഇരയായ യുവതിയ്ക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. യുവതിയ്ക്ക് നേരെ ഇത് നാലാം തവണയാണ് ആസിഡ് ആക്രമണമുണ്ടാകുന്നത്. ലക്ക്‌നൗവില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് 35കാരിയായ യുവതി ആക്രമിക്കപെട്ടത്.
യുവതി വെള്ളമെടുക്കാന്‍ രാത്രി എട്ടിനും ഒന്‍പതിനും ഇടയില്‍ ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആസിഡ് എറിയുകയായിരുന്നു. യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ആക്രമണം നടക്കുമ്പോള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് മുഖത്തിന്റെ വലതുഭാഗത്ത് പൊള്ളലേറ്റ യുവതി ലക്ക്‌നൗവിലെ കിങ്ങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയിലാണ്.
യുവതിയ്ക്ക് നേരെ ഈ വര്‍ഷം മാര്‍ച്ചിലും ആക്രമണമുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ലക്ക്‌നൗവില്‍ നിന്നും റായ്ബറേലിയിലെ വീട്ടിലേക്ക് മടങ്ങവേ യുവതിയെ അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ടെത്തി. രണ്ട് പേര്‍ ചേര്‍ന്ന ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിക്കുകയും ബലമായി ആസിഡ് കുടിപ്പിക്കുകയുമായിരുന്നു. അന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി യുവതിയെ സന്ദര്‍ശിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു.
രണ്ടു കുട്ടികളുടെ അമ്മയായ യുവതി 2008ല്‍ റായ്ബറേലിയില്‍ വച്ചാണ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ അന്ന് അറസ്റ്റ് ചെയ്തു. തുടർന്ന് 2011ല്‍ യുവതിയ്ക്ക് നേരെ ആദ്യആസിഡ് ആക്രമണമുണ്ടായി. 2013ല്‍ യുവതിയ്ക്ക് നേരെ വീണ്ടും ആസിഡ് ആക്രമണമുണ്ടായി. അന്നും മുഖത്തിനാണ് പരിക്കേറ്റത്.
Post Your Comments