ദുബായ്: ദുബായ് റോഡിൽ ഇനിമുതൽ ചൂയിങ് ഗം ചവച്ചുതുപ്പിയാൽ 500 ദിർഹം വരെ പിഴയൊടുക്കേണ്ടിവരും. ചെറിയൊരു തെറ്റാണെങ്കിലും ഇത് ആളുകളെ ഇത് നെഗറ്റീവായി ബാധിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കി.
കൂടാതെ ദുബായ് മെട്രോ, പ്ലാറ്റ്ഫോം, ബസുകൾ എന്നിവിടങ്ങളിലും ചൂയിങ് ഗം നിരോധിച്ചിട്ടുണ്ട്. പൊതുനിരത്തുകളിൽ തുപ്പുന്നതിന് 1000 ദിർഹം വരെയും പിഴയായി ഈടാക്കും. ദുബായ് മുനിസിപ്പാലിറ്റി വെബ്‌സൈറ്റിൽ വിവിധകുറ്റങ്ങളും അവയ്ക്ക് ഈടാക്കുന്ന തുകയും രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments