Latest NewsKerala

ആക്രമിക്കപ്പെട്ട നടിയുടെ കൂട്ടുകാരിയുടെ തമ്മനത്തുള്ള ഫ്‌ളാറ്റിലും പോലീസ് എത്തി ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം ചലച്ചിത്ര മേഖലയില്‍ തീരാതലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നടന്‍ ദീലിനെ ചോദ്യം ചെയ്തതിനുപിന്നാലെ കേസ് മറ്റൊരു വഴിയിലേക്കാണ് നീങ്ങുന്നത്. ഇതില്‍ മറ്റൊരു നടി കൂടി ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നു. അതിനിടയില്‍ മറ്റൊരു നടിയുടെ ഫ്‌ളാറ്റിലും പോലീസ് അന്വേഷണം നടത്തി.

വുമണ്‍ ഇന്‍ കളക്ടീവിന്റെ പേരില്‍ അക്രമത്തിന് ഇരയായ നടിയുടെ സംരക്ഷകയായി അവതരിച്ച നടിയുടെ ഫ്‌ളാറ്റിലാണ് ഇന്നലെ പോലീസ് കടുത്ത രീതിയില്‍ ചോദ്യം ചെയ്തത്. സത്യം പറയാതെ വന്നപ്പോള്‍ പോലീസ് മൂന്നാം മുറ പ്രയോഗിച്ചെന്നുമാണ് സൂചന. നടി നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസിനോട് കരഞ്ഞു പറഞ്ഞെന്നും വിവരമുണ്ട്.

തമ്മനത്ത് താമസിക്കുന്ന നടിയുടെ ഫ്‌ളാറ്റിലാണ് ഇന്നലെ നടിയെ അക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘം അതീവ രഹസ്യമായി എത്തിയത്. മലയാളം തമിഴ് സിനിമകളില്‍ നിറ സാന്നിദ്ധ്യമായ നടിയെ ആതീവ രഹസ്യമായി ചോദ്യം ചെയ്യുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അക്രമത്തിന് ഇരയായ നടി സംഭവ ശേഷം തമ്മനത്തെ ഈ ഫ്‌ളാറ്റില്‍ താമസിച്ചതായും പറയുന്നു.

ഇന്നലെ അപ്രതീക്ഷിതമായി ഫ്‌ളാറ്റിലെത്തിയ പോലീസ് സംഘത്തെ കണ്ട് നടിയും ഞെട്ടി. അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിര്‍ബന്ധം പിടിച്ചാല്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞതോടെ നടി അയഞ്ഞു. പിന്നീട് ഫ്‌ളാറ്റില്‍ തന്നെ ക്രമീകരിച്ച ടേബിളില്‍ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

അക്രമത്തിനിരയായ നടിയുമായി അടുത്ത ബന്ധമുള്ള ഇവരില്‍ നിന്നും കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. നടിയുടെ മൊഴിയും വീട്ടില്‍ നിന്നും കിട്ടിയ രേഖകളും പഠിച്ചു വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button