കൊച്ചി : ഡി.ജി.പി സ്ഥാനത്തു നിന്നും വിരമിച്ചതിന് പിന്നാലെ എന്നാം തുറന്നു പറഞ്ഞ് ടി.പി സെന്‍കുമാര്‍. ചീഫ് സെക്രട്ടറി നളിനി നെറ്റോ, എഡിജിപി ടോമിന്‍ തച്ചങ്കരി, ഡിജിപി ജേക്കബ് തോമസ് തുടങ്ങിയവര്‍ക്കെതിരെയാണ് അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിജിപി സ്ഥാനത്തു തിരിച്ചെത്തി 55 ദിവസത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ സെന്‍കുമാര്‍ വെള്ളിയാഴ്ചയാണു വിരമിച്ചത്.
തച്ചങ്കരിയുടെ നിയമനത്തെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ തന്നെ പറഞ്ഞു. തന്നെ തളയ്ക്കാനായിരുന്നു തച്ചങ്കരിയുടെ നിയമനമെങ്കില്‍, അതിന് തച്ചങ്കരി പോരെന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. തന്നെ തളയ്ക്കാനായിരുന്നെങ്കില്‍ വേണ്ടിയിരുന്നത് മിടുക്കനായ ഉദ്യോഗസ്ഥനാണ്.
കുഴപ്പങ്ങളുണ്ടാക്കാനാണു താന്‍ തിരികെ വരുന്നതെന്നും, പല ഉന്നതരെയും അറസ്റ്റ് ചെയ്യുമെന്നും തച്ചങ്കരി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സെന്‍കുമാര്‍ പറഞ്ഞു. തച്ചങ്കരി ഭരണപരമായി അറിവുള്ള ആളല്ലെന്നും സെന്‍കുമാര്‍ തുറന്നടിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനെയും സെന്‍കുമാര്‍ വിമര്‍ശിച്ചു. ഗിന്നസ് ബുക്കില്‍ വരാനല്ല ചോദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ ചോദ്യംചെയ്യലില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല.
ചീഫ് സെക്രട്ടറി നളിനി നെറ്റോ തന്നെ വേട്ടയാടിയതായും സെന്‍കുമാര്‍ ആരോപിച്ചു. ജിഷ, പുറ്റിങ്ങല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ നളിനി നെറ്റോ മാറ്റങ്ങള്‍ വരുത്തി. 12 പേജു നിറയെ തന്നെക്കുറിച്ച് കുറ്റങ്ങള്‍ മാത്രം എഴുതിച്ചേര്‍ത്തു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എഴുതിയ ഫയലുകള്‍ കാണാനില്ലെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. എം.എസ്. വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കാന്‍ ചരടുവലിച്ചെന്ന് തെറ്റിദ്ധരിച്ചാകാം നളിനി നെറ്റോ എതിരായി പ്രവര്‍ത്തിച്ചതെന്നും ടി.പി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞിട്ടാകാമെന്നും സെന്‍കുമാര്‍ തുറന്നടിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പകയാകാം ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments