ജൂലായ് നാലിലെ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യയിലെ ജൂതവിഭാഗം. നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കുന്നതിലൂടെ ഇന്ത്യയിലെ ജൂത വിഭാഗത്തിന് ന്യൂനപക്ഷ പദവി ലഭിക്കുമന്ന് ജൂത മതവിഭാഗ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.ജൂത ഭൂരിപക്ഷ രാജ്യമായ ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
“മഹാരാഷ്ട്രയില്‍ ജൂതന്‍മാരെ ന്യൂനപക്ഷമായി കാണുന്നതിനാൽ അത് ഇന്ത്യ ഒന്നാകെ നടപ്പാക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ ആദ്യം ഒരു ഇന്ത്യനാണ് ജൂതനെന്ന അസ്തിത്വം രണ്ടാമതേ വരൂ എന്നും ഇസ്രയേല്‍ ഞങ്ങളുടെ ഹൃദയത്തിലാണെങ്കില്‍ ഇന്ത്യ ഞങ്ങളുടെ രക്തത്തിലാണുള്ളതെന്നും” ഡല്‍ഹി സിനഗോഗിലെ പുരോഹിതന്‍ ഇസീക്കിയെല്‍ മാര്‍ക്കെല്‍ പറഞ്ഞു.
ഇന്ത്യയിൽ ഏതാണ്ട് 6000 ജൂതന്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത് ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജൂത വിഭാഗം കൂടുതലായും ഉള്ളത്.
Post Your Comments