Latest NewsNewsIndia

ഇത്രകാലം പാവങ്ങളെ കൊള്ളയടിച്ച് നേടിയതൊക്കെ ഇനി അവർക്കുതന്നെ നൽകേണ്ടി വരും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇത്രകാലം പാവങ്ങളെ കൊള്ളയടിച്ച് നേടിയതൊക്കെ ഇനി അവർക്കുതന്നെ നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും കഴിഞ്ഞ നവംബര്‍ എട്ടു മുതൽ കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയതാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇതുവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ളവരുടെ പട്ടിക പുറത്തു വിട്ടിട്ടില്ല.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രിപറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ജിഎസ്ടി ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഒരു വശത്ത് രാജ്യത്തെ സ്വച്ഛ്ഭാരത് പദ്ധതിയിലൂടെ ശുദ്ധീകരിക്കുക്കുകയാണ്. എന്നാൽ മറുവശത്താകട്ടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനോടകം തന്നെ സംശയാസ്പദമായ ഇടപാടുകള്‍ നടത്തുന്ന മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ ഒരു ലക്ഷത്തോളം സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ശക്തമായ നടപടികളായിരിക്കും നിയമം ലംഘിച്ച്‌ കള്ളപ്പണം പൂഴ്ത്തിയവര്‍ക്കെതിരെ ഉണ്ടാകാൻ പോകുന്നത്. കൊള്ളയടിക്കുന്നവരെ ഒപ്പം നിര്‍ത്തി രാജ്യത്തിന് പുരോഗതിയിലേക്ക് പോകുവാന്‍ സാധിക്കില്ല.

ജി.എസ്.ടി സമ്പദ് ഘടനയെ നവീകരിക്കാന്‍ ഇന്ത്യയ്ക്ക് കിട്ടിയ നവീന പാതയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപനദിനത്തോടനുബന്ധിച്ച്‌ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button