ന്യൂഡല്‍ഹി: അതിര്‍ത്തികടന്ന് ഇന്ത്യയില്‍ എത്തിയ പാക് വനിതയെ ബിഎസ്‌എഫ് പാക്കിസ്ഥാനു കൈമാറി. അബദ്ധത്തില്‍ ഇന്ത്യയില്‍ എത്തിയ പാക് വനിതയെ വെള്ളിയാഴ്ച പഞ്ചാബിലെ അമൃത്സര്‍ സെക്ടറില്‍ നിന്നുമാണ് സൈന്യം പിടികൂടിയത്. ബിഎസ്‌എഫ് നിമോ(55) എന്ന പാക് വനിതയെയാണ് പിടികൂടിയത്.
ഇന്ത്യ ഈ വര്‍ഷം അതിര്‍ത്തി കടന്നെത്തിയ ഒന്‍പതു പേരെയാണ് പാക്കിസ്ഥാനു കൈമാറിയത്. 553 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പാക്കിസ്ഥാനുമായി പഞ്ചാബില്‍ ഇന്ത്യ പങ്കിടുന്നത്.
Post Your Comments