തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയം നിലവില്‍ വന്നതോടെ ആവേശ ഭരിതരായി കുടിയന്മാരും ബാർ ഉടമകളും.പല ബാറുകളിലും പഞ്ചാരമേളത്തോടെ മദ്യപന്മാരെ വരവേറ്റു.ഞായറാഴ്ച ആയതിനാല്‍ വന്‍തിരക്കാണ് തുറക്കുന്നതിന് മുന്‍പ്തന്നെ ബറുകള്‍ക്ക് മുന്നിലുണ്ടായിരുന്നത്.ശരിക്കും പ്രവേശനോത്സവം എന്ന നിലയിലാണ് ബാര്‍ തുറക്കലിനെ സോഷ്യല്‍ മീഡിയിയും വരവേറ്റിരിക്കുന്നത്.റ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുന്നത് എറണാകുളം ജില്ലയിലാണ്. 80 ബാറുകളാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍ പദവിക്ക് മുകളിലേക്കുള്ള ഹോട്ടലുകള്‍ക്കാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. ദേശീയ, സംസ്ഥാന പാതകളില്‍ നിന്നുള്ള ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതി നിബന്ധന പ്രകാരവും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ബാറുകളുണ്ട്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ നിഷ്കര്‍ഷകള്‍ ഉറപ്പുവരുത്തി കൂടുതല്‍ അപേക്ഷകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് അധികൃതര്‍.
Post Your Comments