CinemaMollywoodMovie SongsEntertainment

വീണ്ടും അഭിനയരംഗത്തേക്ക് അല്‍ഫോണ്‍സ് പുത്രന്‍

നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായി മാറിയ അല്‍ഫോണ്‍സ്പുത്രന്‍ വീണ്ടും അഭിനയരംഗത്തേക്ക്. സംവിധാനത്തോടൊപ്പംതന്നെ ചെറിയരീതിയില്‍ അഭിനയവും കൂട്ടിക്കലര്‍ത്തിക്കൊണ്ട് പോകുന്ന അല്‍ഫോണ്‍സ്പുത്രന്‍ പ്രേമ’ത്തില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഫഹദ്ഫാസില്‍ നായകനാകുന്ന ‘ട്രാന്‍സി’ല്‍ അല്‍ഫോണ്‍സ്പുത്രനും അഭിനയിക്കുന്നു.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. 2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാന്‍സ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് വിന്‍സന്റ് വടക്കനാണ്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സൗണ്ട് ഡിസൈനിങ് നിര്‍വ്വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button