കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ടതായി സൂചന. സിറിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഐ.എസില്‍ ചേരാന്‍ മലബാര്‍ മേഖലയില്‍ നിന്ന് പോയവരില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഒരു ദേശീയ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഐ.എസില്‍ ചേരാന്‍ പോയി മരിച്ച മലയാളികളുടെ എണ്ണം പത്തായി.
കൊല്ലപ്പെട്ടത് പാലക്കാട് കഞ്ചിക്കോട്, മലപ്പുറം വണ്ടൂര്‍, കണ്ണൂര്‍ ചാലാട്, കോഴിക്കോട് വടകര, മലപ്പുറം കൊണ്ടോട്ടി എന്നിവടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നാല് പേര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ അഫ്ഗാനിസ്ഥാനില്‍ വച്ച് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മൂന്നു പേരും കാസര്‍കോട് പടന്ന സ്വദേശികളാണ്.
Post Your Comments