ഷാര്‍ജ: ഷാര്‍ജയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. ഒരുമാസത്തിനിടെ കാണാതാകുന്ന കുട്ടികളുടെ എണ്ണം രണ്ടായി. ഷാര്‍ജയില്‍ 11 വയസുകാരനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സെയ്ഫ് അലി അബ്ദുല്‍ റസാഖ് അല്‍ ബനായിയെയാണ് ഷാര്‍ജയിലെ മുവയ്‌ലാ ജില്ലയില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കാണാതായത്.
12 മണിക്ക് അല്‍ അഹ്‌ലി സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോയ സെയ്ഫ് അലി പിന്നീട് മടങ്ങി വന്നിട്ടില്ലെന്ന് വീട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടിലും പരിസരത്തും ബന്ധു വീടുകളിലുമൊക്കെ അന്വേഷിച്ച ശേഷമാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
കൂടാതെ ജനങ്ങളോട് വീട്ടുകാര്‍ സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആരെങ്കിലും സെയ്ഫിനെ കണ്ടെത്തുകയാണെങ്കില്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.
ഇക്കഴിഞ്ഞ മെയ് 30ന് റമദാന്‍ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അബുദാബി സ്വദേശി ആസാന്‍ മജീദിനെ(11) കാണാതാകുകയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പള്ളിയില്‍ നിന്നു മടങ്ങിയ ആസാന്‍ വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പലയിടങ്ങളിലായി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ പത്തു മണിയോടെ എ സിയുടെ തകരാറ് പരിശോധിക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ തൊഴിലാളികള്‍ ആസാന്റെ അര്‍ധനഗ്‌നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബന്ധു പീഡിപ്പിച്ച ശേഷം വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയെന്നാണ് കേസ്
Post Your Comments